സമീപകാല പ്രവർത്തനം

ഈ പഠന കേന്ദ്രം നിരവധി സേവനങ്ങളും പ്രവർത്തനങ്ങളും നടത്തി പോരുന്നു. ഈ പ്രവർത്തനങ്ങളുടെ ലക്‌ഷ്യം ശ്രീ നാരായണ ഗുരുവിന്റെ മാനവിക മൂല്യങ്ങളുടെ പ്രചാരണമാണ്.

#
#
#
#
#
#
10 Jan, 2025

നൂറാം ചരമ വാര്‍ഷികം

മഹാകവി കുമാരനാശാന്റെ നൂറാം ചരമ വാർഷികം ചെമ്പഴന്തി S. N. കോളേജിൽവെച്ച് നടത്തപ്പെട്ടു. SNISPC ഡയറക്ടർ പ്രൊഫ്.ശിശുപാലന് എസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. എ. എസ. രാഖി അധ്യക്ഷ്യത വഹിച്ചു.

#
#
#
#
#
#
21, 22, 23 Dec, 2024

ഫോക് ലോര്‍ ഫെസ്റ്റ്

ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപനവും വൈയ്ക്കം സത്യാഗ്രഹ സ്മരണയും വൈപ്പിൻ ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി സംഥാന സാംസ്കാരിക വകുപ്പിന്റെയും SNISPC യുടെയും ആഭിമുഖ്യത്തിൽ ചേറായി ഗൗരീശ്വര ഹാളിൽ ഡിസംബർ 21 , 22, 23 തീയതികളിൽ സംഘടിപ്പിച്ചു.

#
#
#
#
#
#
#
09 Dec, 2024

പ്രഭാഷണ സംവാദ പരിപാടി

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണ യൂണിവേഴ്സൽ ഫോറവും ശ്രീനാരായണ പബ്ലിക് സ്കൂൾ ചേങ്കോട്ടുകോണവും സംയുക്തമായി 'ശ്രീനാരായണ ഗുരു: ജീവിതം, തത്വം, സന്ദേശം - ഒരു പരിചയപ്പെടുത്തൽ' എന്ന വിഷയത്തിൽ പ്രഭാഷണ സംവാദ പരിപാടി സംഘടിപ്പിച്ചു.

#
#
#
#
#
01 Dec, 2024

ഗുരുദർശന പ്രഭാഷണം

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണ യൂണിവേഴ്സൽ ഫോറവും വർക്കല എസ്. എൻ. കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർറ്റ്മൻറ്റും ശ്രീനാരായണ പഠന കേന്ദ്രവും സംയുക്ത്തമായി ശ്രീനാരായണ ദർശന പ്രഭാഷണ സംവാദ പരിപാടിയും യോഗ മെഡിറ്റേഷൻ ക്ലാസും സംഘിടിപ്പിച്ചു.

#
#
#
#
#
22 Nov, 2024

സാഹിത്യോത്സവം

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ഗുരുവീക്ഷണം മാസികയും സംയുക്തമായി ‘ഗുരുനിത്യ യതി സാഹിത്യോത്സവും ഗുരുനിത്യ ചൈതന്യ യതി സാഹിത്യ പുരസ്ക്കാര’ സമർപ്പണവും നടത്തി. പഠന കേന്ദ്രം ഡയറക്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ശ്രീ. സുൾഫിക്കർ (സൂപ്രണ്ട് ഓഫ് പോലീസ്) നിർവഹിച്ചു.

#
#
#
#
#
#
02 Nov, 2024

ജന്മദിന ആഘോഷം

ഗുരു നിത്യ ചൈതന്യ യതിയുടെയും ഡൊ. പല്പുവിന്റെയും ജന്മദിനാഘോഷം സംസ്ഥാന സാംസ്കാരിക വകുപ്പും, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും, ഗ്രാമ സ്വരാജ് ഫൌണ്ടേഷൻ കണ്ണൂരും, ഗുരുവീക്ഷണം മാസികയും സംയുക്തമായി K. പങ്കജാക്ഷൻ ആഡിറ്റോറിയം, പേട്ടയിൽ സംഘടിപ്പിച്ചു.

#
#
#
#
#
#
#
22 Oct, 2024

ഗുരുദർശന പ്രഭാഷണം

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണ യൂണിവേഴ്സൽ ഫോറവും വർക്കല എസ്. എൻ. കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർറ്റ്മൻറ്റും ശ്രീനാരായണ പഠന കേന്ദ്രവും സംയുക്ത്തമായി ശ്രീനാരായണ ദർശന പ്രഭാഷണ സംവാദ പരിപാടിയും യോഗ മെഡിറ്റേഷൻ ക്ലാസും സംഘിടിപ്പിച്ചു.

#
#
#
#
#
#
#
27 Sep, 2024

ബോധവൽക്കരണ ക്ലാസ്സ്

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണ യൂണിവേഴ്സൽ ഫോറവും ഡിപാർറ്റ്മൻറ്റ് ഓഫ് ഹിസ്റ്ററി & റിസർച്ച് സെൻറ്ററും ശ്രീനാരായണ പഠന കേന്ദ്രവും സംയുക്ത്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സും ഏകദിന സെമിനാറും എസ്. എൻ. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

#
#
#
#
#
#
#
21 Sep, 2024

മഹാസമാധി(കണ്ണൂർ)

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൌണ്ടേഷൻ കണ്ണൂരും സംയുക്ത്തമായി S.N.വിദ്യ മന്ദിറിൽ മഹാസമാധി ദിനം ആചരിച്ചു. 'കേരളം - ശ്രീനാരായണ ഗുരുവിന് മുൻപും പിൻപും' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരവും നടത്തി. വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

#
#
#
#
#
#
21 Sep, 2024

മഹാസമാധി ദിനാചരണം

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനക നഗറിലുള്ള ശ്രീനാരായണ ഗുരു പാർക്കിൽവെച്ച് മഹാസമാധി ദിനാചരണം നടത്തപ്പെട്ടു. ചടങ്ങിൽ ഉന്നതരായ വ്യക്തികൾ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും കുറിച്ച് പ്രസംഗിച്ചു.

#
#
#
#
#
#
05 Sep, 2024

ജന്മശതാബ്ദി ആഘോഷം

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൌണ്ടേഷൻ കണ്ണൂരും സംയുക്ത്തമായി ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മ ശതാബ്ദി ആഘോഷം തിരൂർ തുഞ്ചൻ പറമ്പിൽ സെപ്തംബര് അഞ്ചിന് സംഘടിപ്പിച്ചു. ടി സെമിനാർ ലോക്സഭാ എം.പി. ഡോ.എം.പി.അബ്ദുസ്സമദ് സമദാനി ഉദ്‌ഘാടനം ചെയ്തു.

#
#
#
#
#
#
#
20 Aug, 2024

ഗുരു ജയന്തി (ചതയം)

ശ്രീനാരായണഗുരു ജയന്തി ചതയാഘോഷം ശ്രീനാരായണ ഗുരു പാർക്ക്, കനക നഗറിൽ നടത്തി. തദവസരത്തിൽ വിവിധ സാമൂഹ്യ രാഷ്ട്രീയ മേഖലയിൽനിന്നുള്ള വിശിഷ്ഠ വ്യക്തികൾ ഗുരുവിന്റെ ജീവചരിത്രവും മാനവ സമത്വവും ഏകാത്മകതയും ഉൾകൊള്ളുന്ന ഗുരു ദർശനത്തെ കുറിച്ച് സംസാരിച്ചു.

#
13 July, 2024

ജ്യോതി പ്രജ്വലന

ചരിത്രപരമായ ആലുവ സർവ്വമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്‌ദി ആഘോഷം ഹൈദരാബാദിലെ സൈഫാബാദിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള വിവിധ മത വിശ്വാസികൾ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു.

#
13 July, 2024

ജ്യോതി പ്രജ്വലന (യോഗം-1)

ചരിത്രപരമായ ആലുവ സർവ്വമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്‌ദി ആഘോഷം ഹൈദരാബാദിലെ സൈഫാബാദിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള വിവിധ മത വിശ്വാസികൾ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു.

#
#
#
#
#
#
05 June, 2024

പരിസ്ഥിതി ദിനാചരണം

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം, ചെമ്പഴന്തി എൻ. എസ്. എസ്. യൂണിറ്റ് & കോളേജ് യൂണിയൻ, എസ്. എൻ. കോളേജ് ചെമ്പഴന്തി സംയുക്ത്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം 2024 ജൂൺ 5, രാവിലെ 9.30 ന് എസ്. എൻ. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

#
#
#
#
#
#
17 Feb, 2024

ശതാബ്‌ദി ആഘോഷം 2024

ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷം 2024 ഫെബ്രുവരി 17 ശനിയാഴ്ച് വൈകുന്നേരം 3 ന് ശ്രീനാരായണ ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ ചെമ്പഴന്തിയിൽവെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

#
#
#
#
#
#
15 Apr, 2023

അനാവരണം

കുട്ടികൾക്കായി വേനൽക്കാല പഠന ക്ലാസ്സ് 2023 ഏപ്രിൽ 16 മുതൽ 22 വരെ ചെമ്പഴന്തിയിൽ നടത്തപ്പെട്ടു. നിരവധി കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.

#
#
#
14 Mar, 2023

സർട്ടിഫിക്കറ്റ് കോഴ്സ്

ശ്രീ നാരായണ ഗുരുദേവന്റെ വിലപ്പെട്ട ദർശനത്തെപ്പറ്റി സർട്ടിഫിക്കറ്റ് കോഴ്സ് ആലുവ അദ്വൈത ആശ്രമത്തിൽ 2023 മാർച്ച 15 മുതൽ 21 വരെ നടത്തി.

#
16 Oct, 2022

ലഹരിവിരുദ്ധ റാലി

2022 ഒക്ടോബർ 16 ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും ക്ലാസ്സും നടത്തപ്പെട്ടു.

  • പോസ്റ്റ്: സാഗർ
  • പടം: SNISPC